Latest Updates

ന്യൂഡല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. നേരത്തെ ഡല്‍ഹിയിലെത്തിയ വീണാ ജോര്‍ജിന് നഡ്ഡയെ നേരില്‍ക്കാണാന്‍ കഴിഞ്ഞിരുന്നില്ല. ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ അനുമതി ലഭിക്കാതിരുന്നതിനാല്‍ മന്ത്രി നിവേദനങ്ങള്‍ കേന്ദ്രമന്ത്രിയുടെ ഓഫീസിന് കൈമാറി മടങ്ങുകയായിരുന്നു. ഈ സംഭവം വിവാദമായതോടെ, കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice